പകലിരവുകളാം ഇരുകുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം കരകവിയുമൊരെൻ നിറഹൃദയനദിക്കരയിലൂടുടൽ പലവുരു കുതറും...തെരുവിതു പ്രണയം ങ്ഹും.... അഴിയുന്നൊരിരുളിൽ....അലയുന്നൊരഴകിൽ.... പൊൻപടമുരിയും മുകിലുപോലിഴഞ്ഞുണരുക പകലായ്.....
നീരസാഗരമോതും അനുരാഗം അതിലലിയുന്നൊരു വെൺതീരം തരൂ സാഗരമേ നിൻ ലവണജലം അഴിമുഖമാണു ഞാൻ ആ ജന്മം വരൂ നീ തൊടൂ നീ...വെറുമൊരു മണലിൻ തരിയാമിവളെ കടലിന്റെ കടലേ... പാരാവാരം പുലരുന്ന നേരം ഒരു പെരുമീനായ് തെളിയാം ഞാൻ...
പകലിരവുകളാം ഇരു കുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം തെരുവിതു പ്രണയം.... ങ്ഹും...അഴിയുന്നൊരിരുളിൽ ങ്ഹും....അലയുന്നൊരഴകിൽ.... പൊൻപടമുരിയും മുകിലുപോലിഴഞ്ഞുണരുക പകലായ്.....