Priyadarshini Varoo

1981
Lyrics
Language: English

Priyadarshinee... varoo... varoo...
Chikurathil vaadaatha pichippoomaalyavum
Hrudaythilaanandaveechikalum
Mukurampol minnunna poonkavil thannilaay
Theliyunna raagamareechikayum

Thaliraadharathil ninnoru chumbanathinaay
Tharalaayadaakshee njaan kaathirikke
Pakarumo nin chundil viriyunna sundara-
Pavizhaamkurangalen maaridathil

Thavathanulathayil ninnuyarunnorulasitha
Mukulangal vikasichen maarichernnaal
Sakalathum paade marannunmukhanaay
Priyasakhee ninne njaanomaniykkum
Orupakshe thaaraangal athukandu naanam
Poondiravinte thirassheela veezhthiyeykkaam
Priyadarshinee... varoo... varoo... varoo...
Language: Malayalam

പ്രിയദർശിനീ... വരൂ... വരൂ...
ചികുരത്തിൽ വാടാത്ത പിച്ചിപ്പൂമാല്യവും
ഹൃദയത്തിലാനന്ദവീചികളും
മുകുരം‌പോൽ മിന്നുന്ന പൂങ്കവിൾ തന്നിലായ്
തെളിയുന്ന രാഗമരീചികയും

തളിരാധരത്തിൽ നിന്നൊരു ചുംബനത്തിനായ്
തരളായദാക്ഷീ ഞാൻ കാത്തിരിക്കേ
പകരുമോ നിൻ ചുണ്ടിൽ വിരിയുന്ന സുന്ദര-
പവിഴാങ്കുരങ്ങലെൻ മാറിടത്തിൽ

തവതനുലതയിൽ നിന്നുയരുന്നൊരുരസിജ
മുകുളങ്ങൾ വികസിച്ചെൻ മാറിൽച്ചേർന്നാൽ
സകലതും പാടേ മറന്നുന്മുഖനായ്
പ്രിയസഖീ നിന്നെ ഞാനോമനിയ്‌ക്കും
ഒരുപക്ഷെ താരങ്ങൾ അതുകണ്ടു നാണം
പൂണ്ടിരവിന്റെ തിരശ്ശീല വീഴ്‌ത്തിയേ‌‌യ്‌ക്കാം
പ്രിയദർശിനീ... വരൂ... വരൂ... വരൂ...
Movie/Album name: Swarangal Swapnangal
Artists