Indumathee Ithal Mizhiyil

2001
Lyrics
Language: Malayalam

ഇന്ദുമതി ഇതൾമിഴിയിൽ എന്തീ മയിലാട്ടം
സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം
ഇല്ലിക്കാടിനറിയില്ല ചെല്ലക്കാറ്റിന്നറിയില്ല
പറയൂ.. പറയൂ....
ഇന്ദുമതി ഇതൾമിഴിയിൽ എന്തീ മയിലാട്ടം
സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം

ഇല പൊഴിയും താഴ്‌വരയിൽ ഇനിയുമൊരുൽസവമേളം
ഇണയറിയും ചിറകടിയിൽ മദനനു പുതിയൊരു താളം
ഒരു പൂവിലുറങ്ങി ഉണർന്നു വരാം
നറുതേനിനു മധുരം നൽകാം
പുളകങ്ങൾ ഇറുത്തൊരു കൂട നിറച്ചത്
പകലിനു പണയം നൽകാം
മതിയോ അത് മതിയോ.. മതിയോ അത് മതിയോ
ഇന്ദുമതി ഇതൾമിഴിയിൽ എന്തീ മയിലാട്ടം
സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം

ഇളമനസ്സിൻ പാൽക്കുളിരിൽ ഒരുവരി മൂളിയതാരോ
ഒഴുകിവരും കാറ്റലയിൽ മറുപടിയെഴുതിയതാരോ
അനുരാഗിണി നിന്നുടെ കവിളിണ തഴുകിയ
കരതലമെങ്ങനെ ചോന്നു ..
അന്തികൾ വന്നു മുഖം കണ്ടഴകിനു
സിന്ദൂരക്കുട തന്നു ..
വെറുതേ അത് വെറുതേ.. വെറുതേ അത് വെറുതേ
(ഇന്ദുമതി...)
Movie/Album name: Raakshasa Raajaavu
Artists