മുത്തു പൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടില്‍ എത്തുന്ന പെണ്‍കിടാവേ... മുന്‍വരിപ്പല്ലില്ലാ മോണ കാട്ടി മലര്‍- പ്പുഞ്ചിരി തൂകുന്ന പെണ്‍കിടാവേ നിന്നെത്തിരഞ്ഞൂ, തിരഞ്ഞു വരുന്നു ഞാന്‍ ഇന്നുമീ പൂത്തൊടിയില്‍, പൂത്തൊടിയില്‍
(മുത്തു പൊഴിയുന്ന)
കുഞ്ഞിക്കുറിമുണ്ടു മാറ്റി നീയാദ്യമായ് പൊന്‍ഞൊറി തുള്ളും പാവാട ചാര്‍ത്തി അന്നത്തെപ്പോല്‍ മുന്നില്‍ വന്നു നില്‍പ്പൂ നിന്നെയൊന്നു ഞാന്‍ കോരിയെടുത്തോട്ടേ കുങ്കുമക്കവിളത്തു നുള്ളിവിടര്‍ത്തട്ടെ കുഞ്ഞു നുണക്കുഴിപ്പൂക്കള്‍ വീണ്ടും
(മുത്തു പൊഴിയുന്ന)
ഉമ്മറമുറ്റത്തു പെണ്‍കൊടിമാരൊത്തു കുമ്മിയടിച്ചു നീ പാടുകില്ലേ വേറിട്ടു നിന്‍ സ്വരം കേള്‍ക്കുവാനായ്, ഇന്നും വേലിക്കല്‍ കാതോര്‍ത്തു നില്‍ക്കും ഞാന്‍ നെറ്റിവിയര്‍പ്പിലലിയും നിന്‍ സിന്ദൂരപ്പൊട്ടു ഞാന്‍ ചാര്‍ത്തിത്തരട്ടേ വീണ്ടും