രാവുറങ്ങാതെ യാത്രാമൊഴികൾ പറയാതെ
പകലിറമ്പിൻ വേനൽ കനലിൽ നിലാവ് പെയ്യുന്നു
മൗനച്ചില്ലുടയുന്നു... മൗനച്ചില്ലുടയുന്നു... (രാവുറങ്ങാതെ)
ചിലമ്പുലയും കാവിനുള്ളിൽ കവിത കേൾക്കുന്നു
ദൂരെ ശ്യാമരാഗ സാന്ധ്യമേഘം പെയ്തൊഴിയുന്നു
വീണ്ടും യാത്ര തുടരുന്നു (3)... (രാവുറങ്ങാതെ)
യാമയവനിക മിഴിയടയ്ക്കും ദേവഭൂമികയിൽ
വേഷമഴിയും ജീവിതത്തിൻ നാടകാങ്കണത്തിൽ
പൂത്തുകൊഴിയാനൊരു മുല്ല പുഞ്ചിരിക്കുന്നു
കരളിൽ തിരമടങ്ങുന്നു (3)... (രാവുറങ്ങാതെ)
Movie/Album name: Mazhavil Kanavukal
Artists