Karalile Mohangal

2023
Lyrics
Language: Malayalam

കരളിലെ മോഹങ്ങൾ തിരയായി ഉയരുമ്പോൾ
ഇരുളിൽ ഒരു സുഖമായി നീ വരൂ സഖീ..

നിനവിലെ ദാഹങ്ങൾ പുഴയായി ഒഴുകുമ്പോൾ
ഉയിരിൻ വരമായി അരികിൽ അണയൂ നീയെൻ പ്രിയാ..
അണയൂ നീയെൻ പ്രിയാ..

മാരിവില്ലിൻ നിറ വർണ്ണങ്ങളായി
മാറിൽ ചായാനായി നീ എത്തുമ്പോൾ
മേഘ തേരിൽ സ്വപ്നങ്ങളായി
ഈറൻ കാറ്റായി നീ വീശുമ്പോൾ
നീ.... വരുമ്പോളെൻ
മോഹമേ.... നിൻ ജീവനിലായ്..
ആത്മാവിലലിയും സുഖമേ ആനന്ദ സുഖമേ.. എൻ സഖിയേ..നീയെൻ (കരളിലെ മോഹങ്ങൾ..)

കാട്ടു മാവിന്റെ കഥ പറയാനായി
കൂട്ടു കൂടാനായി നീ എത്തുമ്പോൾ
പാട്ടു മൂളുമെൻ മണി വീണയായി
നാട്ടു കുയിലായി നീ പാടുമ്പോൾ
നീ.... വരുമ്പോളെൻ
സ്നേഹമേ.... എൻ ജീവനിലായ്..
ആത്മാവിലലിയും സുഖമേ ആനന്ദ സുഖമേ.. എൻ പ്രിയനേ..നീയെൻ (കരളിലെ മോഹങ്ങൾ..)
Movie/Album name: 14th February
Artists