ജനുവരിയിലെ തേന്മഴതൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴവിരൽ പോലെ
എൻവരികളിൽ ഞാനെഴുതിടും പേരോ
നീ തന്ന ലാളനങ്ങൾ ഞാനെന്റെ പുണ്യമാക്കി
നീയേകുമീ ദിനങ്ങൾ മായല്ലെയെന്നു തോന്നി
നീയാകുമീ തൂവാടിയിൽ മോഹങ്ങളൂയലാടീ....
ശ്വാസമേ....ശ്വാസമേ....
പാതയിൽ പാതിയായ് തേടി ഞാൻ
ശ്വാസമേ....ശ്വാസമേ....
തേടലിൽ കാവലായ് മാറി നീ
ജനുവരിയിലെ തേന്മഴതൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴവിരൽ പോലെ
എൻവരികളിൽ ഞാനെഴുതിടും പേരോ
നാളിതേവരെ കാലം പറഞ്ഞില്ല
ആരുമീവിധം കാതിൽ മൊഴിഞ്ഞീലാ
പൂനിറങ്ങളും വീഴുന്ന തൂമഞ്ഞും
നീ വരും വരെ ഞാനൊന്നറിഞ്ഞീലാ....
മൂകമാം ഓർമതൻ കായലോരങ്ങളിൽ
ഒരു കാലടിപ്പാടിനീണം തൂകി നീ
നാണം പെയ്ത വാനം പോലീ കണ്ണുകൾ
മേഘദൂതുമായി വന്നു കാണാനേറെ വൈകിയെൻ മനം
ശ്വാസമേ....ശ്വാസമേ....
പാതയിൽ പാതിയായ് തേടി ഞാൻ
ശ്വാസമേ....ശ്വാസമേ....
തേടലിൽ കാവലായ് മാറി നീ
ജനുവരിയിലെ തേന്മഴതൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴവിരൽ പോലെ
എൻവരികളിൽ ഞാനെഴുതിടും പേരോ
നീ തന്ന ലാളനങ്ങൾ ഞാനെന്റെ പുണ്യമാക്കി
നീയേകുമീ ദിനങ്ങൾ മായല്ലെയെന്നു തോന്നി
നീയാകുമീ തൂവാടിയിൽ മോഹങ്ങളൂയലാടീ....
ശ്വാസമേ....ശ്വാസമേ....
പാതയിൽ പാതിയായ് തേടി ഞാൻ
ശ്വാസമേ....ശ്വാസമേ....
തേടലിൽ കാവലായ് മാറി നീ
Movie/Album name: Santhosham
Artists