Mannil Vinnil Manassilaake
1978
Mannil vinnil manassilaake
Varnnangal varnnangal
Aruna peetha rajatha raaga
Haritha shyaamangal
(mannil vinnil)
Ithra varnnangal aarude hridayathin
Cheppu thuranneduthu - chaaya
Cheppu thuranneduthu
Ithra soundaryam ethu hiranmaya
Paathrathilninneduthu - akshaya
Paathrathilninneduthu
Chithrakaaraa - parayoo
Parayoo parayoo (mannil vinnil)
Chithrakaarane thedivannethiya
Nethra shalabhangalo - neela
Nethra shalabhangalo
Sarggabhaavanaykaadaan nivarthitta
Chaithra kambalamo - chaithra
Ratnashreekambalamo
Drishyamaam sangeethamo parayoo
Parayoo parayoo (mannil vinnil)
മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ
വര്‍ണ്ണങ്ങള്‍ വര്‍ണ്ണങ്ങള്‍
അരുണ പീത രജത രാഗ
ഹരിത ശ്യാമങ്ങള്‍ (മണ്ണില്‍ വിണ്ണില്‍ )
ഇത്ര വര്‍ണ്ണങ്ങള്‍ ആരുടെ ഹൃദയത്തിന്‍
ചെപ്പു തുറന്നെടുത്തു - ചായ
ച്ചെപ്പു തുറന്നെടുത്തു
ഇത്ര സൌന്ദര്യം ഏതു ഹിരണ്മയ
പാത്രത്തില്‍ നിന്നെടുത്തു - അക്ഷയ
പാത്രത്തില്‍ നിന്നെടുത്തു
ചിത്രകാരാ - പറയൂ
പറയൂ പറയൂ (മണ്ണില്‍ വിണ്ണില്‍ )
ചിത്രകാരനെ തേടിവന്നെത്തിയ
നേത്ര ശലഭങ്ങളോ - നീല
നേത്ര ശലഭങ്ങളോ
സര്‍ഗ്ഗഭാവനയ്ക്കാടാന്‍ നിവര്‍ത്തിട്ട
ചൈത്ര കമ്പളമോ - ചൈത്ര
രത്നശ്രീകമ്പളമോ
ദൃശ്യമാം സംഗീതമോ പറയൂ
പറയൂ പറയൂ (മണ്ണില്‍ വിണ്ണില്‍ )
Movie/Album name: Thiranottam
Artists