Jwaalaamukhikal thazhukiyirangi
Maanasa gangaa raagam
Iru hridhayangalil ilakiyirambi
Kanneer kadalin mounam (jwaalaa...)
Viraham vingiya sandhayil akale
Thinkalkkalayude naalam (2x)
Nithya thamaassin neelatthirayil (2x)
Sooryaasthamaya vishaadam (jwaalaa...)
Athirathanootti valarthiyunarthi
Puthrasneha vasantham (2x)
Karnnanu swantham paithrukamaayathu (2x)
Kundalavum kathironum (jwaalaa...)
ജ്വാലാമുഖികള്‍ തഴുകിയിറങ്ങി
മാനസ ഗംഗാ രാഗം
ഇരു ഹൃദയങ്ങളില്‍ ഇളകിയിരമ്പി
കണ്ണീര്‍ കടലിന്‍ മൌനം (ജ്വാലാ ...)
വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കള്‍ക്കലയുടെ നാളം
വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കള്‍ക്കലയുടെ നാളം
നിത്യ തമസ്സിന്‍ നീലത്തിരയില്‍
സൂര്യാസ്തമയ വിഷാദം (ജ്വാലാ ...)
അതിരഥനൂട്ടി വളര്‍ത്തിയുണര്‍ത്തി
പുത്ര സ്നേഹ വസന്തം
അതിരഥനൂട്ടി വളര്‍ത്തിയുണര്‍ത്തി
പുത്ര സ്നേഹ വസന്തം
കര്‍ണ്ണന് സ്വന്തം പൈതൃകമായത്
കുണ്ഡലവും കതിരോനും (ജ്വാലാ ...)
Movie/Album name: Paadheyam
Artists