Nilaneelave Vava

1957
Lyrics
Language: Malayalam

നിലാ നീളവേ വാ വാ
ജീവിതവാനില്‍ കുളിരൊളി നീ താ
പൂവു തേടും വണ്ടേ വാ
പുതുവസന്തം നീ വാ

ഗാനമഞ്ജരി കുയിലുകള്‍ പാടി
ആനന്ദനടനം വല്ലികളാടി
നിലാ നീളവേ വാ വാ

ഹൃദയവീണതന്‍‌ തന്തികള്‍ മീട്ടി
പ്രേമഗാഥകള്‍ പാടുമ്പോള്‍
മുകില്‍കൊണ്ടൊരു മയില്‍ പോലവേ
മാദകനര്‍ത്തനമാടുവാനേ
നിലാ നീളവേ വാ വാ

യമുനവാഹിനി പോലെയഗാധ
പ്രേമമാനസം അതിവേഗം
ഒഴുകി ഒഴുകി നിന്‍ തീരമെത്താന്‍
ഉറച്ചു പായുകയാണതിസരസം
നിലാ നീളവേ വാ വാ
Movie/Album name: Deva Sundari
Artists