Puzhapadum

2003
Lyrics
Language: Malayalam

പുഴപാടുമീ പാട്ടിൽ മഴ മേയുമീ കൂട്ടിൽ
ഒരു പൂവെയിൽ തൂവലായി മാറി നാം
ഇളമാവിലെ കൊമ്പിൽ തളിരാമ്പലിൻ തുമ്പിൽ
ഒരു പീലിവാൽ തുമ്പിയായി പാറി നാം
മാറിൽ നിറഞ്ഞാടും മായാമയൂരം നീ
മഞ്ഞിൽ നാട്ടുമഞ്ഞിൽ പൂത്തപൊൻനിലാവുപോൽ നീ
പുഴപാടുമീ പാട്ടിൽ മഴ മേയുമീ കൂട്ടിൽ
ഒരു പൂവെയിൽ തൂവലായി മാറി നാം
മുത്തണിഞ്ഞ മുല്ലേ നിൻ മൊട്ടെടുത്തുവയ്ക്കാം
എൻ കല്യാണം കൂടുമ്പോൾ ചൂടിടാം,
താലി തന്നു തട്ടാൻ പൊൻ പീലിതന്നു ചൂടാൻ
ഈ മാലയ്ക്കും ചേലക്കും ചേലില്ലേ...
ഞാനെൻ മനസ്സിന്റെ വാതിലിൽ
നിന്നേ കണികണ്ടു പാടവേ
ഈ വസന്തമോ വർണ്ണ സന്ധ്യയോ
പെയ്തൊഴിഞ്ഞു നെഞ്ചിൽ.
പുഴ പാടുമീ...
പട്ടുടുത്ത ചന്തം പൂം പൊട്ടു വെച്ച ചന്തം
ഈ കണ്ണാടി ചുണ്ടത്തു ശിങ്കാരം
കെട്ടഴിഞ്ഞു കൂന്തൽ തൊട്ടുഴിഞ്ഞു തെന്നൽ
ഈ മുത്താരതത്തയ്ക്കും പായാരം
ദൂരെ മഴവില്ലിന്നൂയലിൽ ആരേ വരുമിന്നു രാത്രിൽ
നിൻ കിനാക്കളിൽ മിന്നി മായുമീ കുഞ്ഞു താരമല്ലേ...
Movie/Album name: Melvilaasam Shariyaanu
Artists