Paazhnilaavin veedhiyil

2006
Lyrics
Language: Malayalam

പാഴ്നിലാവിൻ വീഥിയിൽ
പാതി തളരുകയോ...
യാത്ര തുടരും നേരമീ
യാമമിരുളുകയോ...

മൃതിയേകിയ ദുഃഖം ഇതളിടവേ
എരി തീക്കനലായ് ഹൃദയം ...
ഒരു നൊമ്പര വീണ പിടഞ്ഞിടവേ
ഇനി നീർക്കടലായ് ജന്മം
ദൂരെ പാഴ്നിലാവിൻ വീഥിയിൽ
പാതി തളരുകയോ...
യാത്ര തുടരും നേരമീ
യാമമിരുളുകയോ...

വേദന വിരിയും മനസ്സിൽ
ഇനി വേനൽ മായുകില്ലേ
സ്നേഹ സുഗന്ധം കനവിൽ
സുഖ സാന്ത്വനം തരില്ലേ ...
ഒരു ശോക വിഷാദ തമസ്സിൽ
മനമുരുകുകയോ
തുണ ചേർന്ന നിശാ മഴ പോലും
വിട വാങ്ങുകയോ
വഴിയ..മ്പല നടയിൽ
വിധിയേ..കിയ നോവിൽ
തളരാതി ജീവചേതനേ
തനിച്ചാണു നീ...
പാഴ്നിലാവിൻ വീഥിയിൽ
പാതി തളരുകയോ...
യാത്ര തുടരും നേരമീ
യാമമിരുളുകയോ...

കാർമുകിൽ മേയും ഗഗനം
ശുഭ കാന്തി തൂകുകില്ലേ
കാറ്റല ഇനിയീ കാതിൽ
സ്വര സ്നേഹമേകുകില്ലേ ...
ഇഴ പാകിയ ജാതകമാകെ
മൃത നിറയുകയോ
വിധി പോലെ വിരിഞ്ഞ വസന്തം
സ്മൃതിയാവുകയോ
വനശാ..ന്തത തിരയും
തുണയില്ലാ മനസേ...
മിഴി തൂകിയേകമാകവേ
വിതുമ്പാതെ നീ...

പാഴ്നിലാവിൻ വീഥിയിൽ
പാതി തളരുകയോ...
യാത്ര തുടരും നേരമീ
യാമമിരുളുകയോ...
മൃതിയേകിയ ദുഃഖം ഇതളിടവേ
എരി തീക്കനലായ് ഹൃദയം ...
ഒരു നൊമ്പര വീണ പിടഞ്ഞിടവേ
ഇനി നീർക്കടലായ് ജന്മം
ദൂരെ..
Movie/Album name: Nilaavu Pole
Artists