പായുംകാറ്റേ പായണകാറ്റേ പോകാതെ തനിയെ കാതില്‍ പുതിയൊരു ഈണം മൂളാന്‍ പോരൂ നീയിതിലെ.... തുമ്പക്കതിരില്‍ പതിയെ മയങ്ങും തൂമഞ്ഞിന്‍ തുളിയേ.... പുതുപുലരിയിലൊരു ചെറുസൂര്യനെ നീ കണി കണ്ടോ ഇവിടെ... ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..
പാടുംകുയിലേ പുള്ളിക്കുയിലേ പാടാമോ പതിയെ പാട്ടില്‍ പുതിയൊരു കഥ അരുളാനായ് പോരൂ നീയിതിലെ...(പാടുംകുയിലേ..) ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..
മേയുംമുകിലേ മഴമുകിലേ പോരാമോ ഇതിലെ.... വേനല്‍ക്കനവില്‍ കുളിരേകാന്‍ മഴ തൂവാമോ ഇവിടെ.....(മേയുംമുകിലേ..) ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..