Jannathul Firdousil

1993
Lyrics
Language: Malayalam

ജന്നത്തുൽ ഫിർദൗസിൽ നിന്നും വന്നു
അരയന്നം പോൽ ഉല്ലാസം കൊള്ളും ഹൂറി
തൂവെണ്ണ കൈനഖമുണ്ടും കാൽതുമ്പാൽ കിസ്സകുറിച്ചും
മദനത്തേൻ മുന്തിരി സത്തു ചുവയ്കണ ചുണ്ടിണയിൽ
മോയിൻകുട്ടി ശീലും കെട്ടി കിന്നാര കെസ്സും കൂട്ടി
ജന്നത്തുൽ....
ജന്നത്തുൽ ഫിർദൗസിൽ നിന്നും വന്നു
അരയന്നം പോൽ ഉല്ലാസം കൊള്ളും ഹൂറി

വാഴപ്പൂന്തേനുണ്ടെൻ മോഹത്തിൻ വാവഞ്ഞാലി
കളിയാടി പാടി പോകുന്നാരംഭത്തത്തേ
തിത്തിത്താര തൂമുത്തേ (വാഴപ്പൂ..)
വിളയാടും മാനോ മീനോ പായും കണ്ണാലെ
ഒളിയമ്പെയ്തയ്യോ പൊന്നേ വീഴ്ത്തല്ലേ
ചെറു നാണമലിഞ്ഞു വിരിഞ്ഞു വരും പാടലവർണ്ണ മലർചൊടിയിൽ
സങ്കോചത്തേൻ ചിന്തും ചിങ്കാരചന്തം
സങ്കോചത്തേൻ ചിന്തും ശിങ്കാരചന്തം
ജന്നത്തുൽ....
(ജന്നത്തുൽ...)

താഴമ്പൂക്കന്നങ്ങൾ കാതോരം ചായം കൂട്ടി
അളകങ്ങൾ ചെല്ലം ചെല്ലം ശീതങ്കംതുള്ളി
ശീതചേലിമ്പം നുള്ളി (താഴമ്പൂ...)
ശിശിരം നിൻ കൗമാരത്തിന്നാമ്പൽ പൂവായി
കരിവണ്ടിൻ മൗനം നീറി തേനൂറി
കതിരിട്ടു കിളുന്നു കിനാവുകളിൽ
കാതരമായി ഇളംമിഴിയിൽ
ഒയ്യാരം പൂവേ പൂവേ പയ്യാരം നീയേ
ജന്നത്തുൽ....
(ജന്നത്തുൽ...)
Movie/Album name: Ghoshayaathra
Artists