Ninakkaay

2009
Lyrics
Language: Malayalam

നിനക്കായ് സ്നേഹത്തിൻ മൗനജാലകം തുറന്നു ഞാൻ
നിറങ്ങൾ നീരാടും കനവായിരം നെയ്തു ഞാൻ
നെഞ്ചിലെ പൂമണിക്കൂട്ടിൽ നന്തുണി മീട്ടും പെണ്ണേ
കൊഞ്ചി വന്നണയുമീ തെന്നലിൻ മുന്നിലായ്
നാണം കുണുങ്ങുന്ന പൊന്നേ
നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം
നിന്റെ മുഖം കണ്ടു കൊതിച്ചു പോയ് മൂകം
നിനക്കിരിക്കുവാൻ ഒരുങ്ങിയെന്നുള്ളം ഇനിയെന്നും
(നിനക്കായ്....)

നിൻ ഇളം വിരൽ തലോടലിൽ വിരിഞ്ഞ ചന്തം
എൻ മുളങ്കുഴൽ സ്വരങ്ങളാൽ നിറഞ്ഞു മന്ദം
നീയണഞ്ഞൊരീയിടങ്ങളിൽ പൊൻ വസന്തം
മണിമുകിലായ് നിൻ കരളിലെ മോഹം
മഴമുകിൽ പോലെ പെയ്യും നേരം
പതിവുകളായോ കനവുകളെല്ലാം ഒഴുകീടും നേരം
(നിനക്കായ്....)

നിൻ നുണക്കുഴിക്കവിൾത്തടം എനിക്കു സ്വന്തം
എൻ മനസ്സിലെ കിനാവുകൾ നിനക്കു സ്വന്തം
നാം പരസ്പരം ഇനി മുതൽ നമുക്കു സ്വന്തം
നറുമിഴി നീയെൻ മിഴിയിണ തന്നിൽ
പുലരി നിലാവിൻ മായാദീപം
സുഖകരമാമീ പ്രണയസുഗന്ധം കൈമാറും നേരം
(നിനക്കായ്....)
Movie/Album name: Ithu Njangalude Lokam
Artists