ജീവിതം നിഴല്‍ രൂപകം ഒരു നാളില്‍ വിടരും മറുനാളില്‍ അടിയും (ഒരു നാളില്‍ ) മലരോട് സമമീ ജീവിതം (ജീവിതം നിഴല്‍ )
വേഷങ്ങള്‍ ചാര്‍ത്തി നിമിഷങ്ങള്‍ മാത്രം വേദികള്‍ തോറും ആടുന്നു ഇടയില്‍ ചിലപ്പോള്‍ ഉയരുന്നു വാനില്‍ അതുപോല്‍ തന്നെ പതിയുന്നു മണ്ണില്‍ കദനം കരിയാന്‍ എഴുതുന്ന പാഠം (ജീവിതം നിഴല്‍ )
ഭാരങ്ങള്‍ പേറി ജീവികളോരോ പാതയിലൂടെ ഇഴയുന്നു ഇടയില്‍ വെറുതെ പൊരുതുന്നു തമ്മില്‍ ഉലകം പോലും ഒതുക്കുന്നു കയ്യില്‍ ഒടുവില്‍ മാത്രം അറിയുന്ന സത്യം (ജീവിതം നിഴല്‍ )