Kadaloru Sundarippennu

1967
Lyrics
Language: English

Kadaloru sundarippenu
Kalyaanam kazhiyaatha kaamukarillaatha
Kadaloru sundarippenu (kadaloru)

Kaimanicheppil ratnangal
Karalil niraye swapnangal
Paadiyurakkaan vaanambaadikal
Paricharikkaan sakhikal - avale
Paricharikkaan sakhikal (kadaloru)

Achantemuthani kottaarathil
Aayiram kaal mandapathil
Yakshikkadhayile naayika maathiri
Nritham veykkana pennu - nee
Nritham vaykkana pennu

Pakalum raavum urakkamulachaval
Paaduvathethoru gaanam - aval
Paaduvathethoru gaanam
Premikkaanoru devane thedunna
Kaamukimaarude gaanam - viswa
Kaamukimaarude gaanam (kadaloru)
Language: Malayalam

കടലൊരു സുന്ദരിപ്പെണ്ണ്
കല്യാണം കഴിയാത്ത കാമുകരില്ലാത്ത
കടലൊരു സുന്ദരിപ്പെണ്ണ് (കടലൊരു)

കൈമണിച്ചെപ്പില്‍ രത്നങ്ങള്‍
കരളില്‍ നിറയെ സ്വപ്നങ്ങള്‍
പാടിയുറക്കാന്‍ വാനമ്പാടികള്‍
പരിചരിക്കാന്‍ സഖികള്‍ - അവളെ
പരിചരിക്കാന്‍ സഖികള്‍ (കടലൊരു)

അച്ഛന്റെ മുത്തണിക്കൊട്ടാരത്തില്‍
ആയിരംകാല്‍ മണ്ഡപത്തില്‍
യക്ഷിക്കഥയിലെ നായികമാതിരി
നൃത്തം വെക്കണ പെണ്ണ് - നീ
നൃത്തം വെക്കണ പെണ്ണ് (കടലൊരു)

പകലും രാവുമുറക്കമിളച്ചവള്‍
പാടുവതേതൊരു ഗാനം - അവള്‍
പാടുവതേതൊരു ഗാനം
പ്രേമിക്കാനൊരു ദേവനെ തേടുന്ന
കാമുകിമാരുടെ ഗാനം - വിശ്വ-
കാമുകിമാരുടെ ഗാനം (കടലൊരു)
Movie/Album name: Kanaatha Veshangal
Artists