Manjalodu Kunkumathe

2012
Lyrics
Language: Malayalam

മഞ്ഞളോടു കുങ്കുമത്തെ മഞ്ജുമെയ്യിൽ ചാർത്തിക്കൊണ്ട്
മംഗളങ്ങൾ ഞങ്ങൾ നേരുന്നു
ആർഭാടമില്ലേലും ആഘോഷമില്ലേലും
ആദരിക്കാൻ ഞങ്ങളുണ്ടല്ലോ
ദേവദാസി മാത്രമല്ല ഏഴുലകം നിനക്കായി
ഭാവുകങ്ങൾ നേരുവാനുണ്ട്
കണ്ണിമയ്ക്കും നേരമെല്ലാം കൺ തുറക്കും നേരമെല്ലാം
കാവലായി ഞങ്ങളുണ്ടല്ലോ
വസന്തത്തിൻ തേരിലേറി വരുംകാലം ശുഭമേ
മനസ്സിന്റെ തോളിൽത്തട്ടി വിളിക്കുന്നു പുലരി
ഇഹത്തിലും പരത്തിലും നിനക്കുള്ള സമ്മാനം
ഒരു മുഗ്ദ്ധ മുഖമല്ലയോ
ദേവീ സീമന്തം ഇത്രയേറെ ഹൃദ്യതരമോ
പ്രേമാനന്ദം നിത്യമോദ ഭാസുരമല്ലോ
നാളു നോക്കി കുറിച്ചു ആശ്രമത്തിൽ നാളത്തെ അതിഥിക്കായി (2)
ശുഭയോഗം വരവായി ഒരു ശിശുവിനെ വരവേൽക്കാൻ
ദേവീ സീമന്തം ഇത്രയേറെ ഹൃദ്യതരമോ
പ്രേമാനന്ദം നിത്യമോദ ഭാസുരമല്ലോ
Movie/Album name: Sree Raamaraajyam
Artists