കണ്ണിലെപ്പൊയ്കയില്
കുഞ്ഞലമാലയില്
ഞാനോ മീനോ
കാണാത്തീരം തേടിപ്പോകും
പൊൻകിനാത്തോണികളോ
പൊന്നരയന്നങ്ങളോ
ചാഞ്ഞിറങ്ങണ ചന്ദനവെയിലില്
ഞാനലിഞ്ഞൊരു വേളയില്
പൊന്നരളിപ്പൂവു നുള്ളി
നിന്നെ ഞാനോർത്തതല്ലേ
ആറ്റുവക്കിലെ ആഞ്ഞിലിച്ചോട്ടില്
കാത്തുനിന്നൊരു തോണിയല്ലേ
ആർത്തിരമ്പി നിറയണ നേരത്ത്
നീന്തിയെത്തണമൊന്നരികെ
ആരുമൊന്നു നനയാൻ കൊതിക്കണ
രാവിലാദ്യമഴക്കുളിരിൽ
നീ പറയും കഥകളിലൊക്കെയും
പൂമഴത്തുള്ളി തുള്ളിവന്നു
(കണ്ണിലെ)
പോക്കുവെയിലിനു മുങ്ങിക്കുളിക്കുവാ-
നാർത്തി തോന്നണ ചോലയല്ലേ
കൂത്തടിക്കും പരൽമീനെക്കണ്ടപ്പോ-
ളോർത്തുപോയി നിൻ നീൾമിഴി ഞാൻ
കാറ്റിലാടും മരങ്ങളെപ്പോൽ നിന്റെ
നേർക്കു ചായും കിനാവുകളിൽ
നീ നടക്കും വഴികളിലൂടൊരു
തേക്കുചാലുപോലോടിവന്നു
(കണ്ണിലെ)
Movie/Album name: Thondimuthalum Driksakshiyum
Artists