Neerthullikal Thilangi

2025
Lyrics
Language: Malayalam

നീർത്തുള്ളികൾ തിളങ്ങി
പൂഞ്ചില്ല തൻ തണലായ്
ശുഭയാത്രാ മൊഴിപോലെ
വഴിനീളെ പൂക്കാലം വരവേല്പിനായ്

പുലരിവെയിലിൻ ചിറകുകൾ
വാനിൽ പാറും മുകിലുകൾ
ഇരുളിൽ വിരിയും കതിരുകൾ
വഴിയിലാകെ മലരുകൾ
മഴവിൽക്കാവിൽ അലഞ്ഞീടാം
തന്നാനം പാടാം
കുടമുല്ലപ്പൂവിൻ നിറമുണ്ടല്ലോ
ഒരു കൊള്ളും ജീവൻ നനഞ്ഞു
പുഴമേലെ പൊന്നിൻ വിരലുകൾ
ജയ് തേടി തേടി തഴുകവേ
പുലരിവെയിലിൻ ചിറകുകൾ
വാനിൽ പാറും മുകിലുകൾ

മഞ്ഞു കുടഞ്ഞു മൗനമുടഞ്ഞു
ഇലകൾ കൊണ്ടു പൊതിഞ്ഞൊരു കൂട്ടിൽ
വിടവുകളിൽ വെയിൽ ഇഴകൾ പോലെ
ശലഭമായ് ഞാൻ തൊട്ടുവിളിച്ചു
അറിയാത്തൊരു കിളി പാടുമ്പോൾ
വഴിയോരത്തണലിൽ ദൂരെ
ആരോ പാടുന്നു ഓ...ഓ...ഓ
പുലരിവെയിലിൻ ചിറകുകൾ
വാനിൽ പാറും മുകിലുകൾ
ഇരുളിൽ വിരിയും കതിരുകൾ
വഴിയിലാകെ മലരുകൾ
മഴവിൽക്കാവിൽ അലഞ്ഞീടാം
തന്നാനം പാടാം

മണ്ണു നനഞ്ഞു മോഹമുണർന്നു
തളിർവള്ളികളാൽ തീർത്തൊരു കൂട്ടിൽ
പതിയെ തെന്നലുലഞ്ഞതുപോലെ
ഹൃദയമാകേ പൂത്തുവിടർന്നു
തെളിയാത്തൊരു ചിത്രം പോലെ
പുഴയോരക്കരയിൽ ചായും
ഇരുനിഴൽ കണ്ടൂ നാം ഓ..ഓ
Movie/Album name: Cherukkanum Pennum
Artists