ഉടലുകളറിയാതുയിരുകള്‍ രണ്ടും കഥപറയാന്‍ പോയീ - ഏതോ കഥപറയാന്‍ പോയീ (ഉടലുകള്‍) ഓഹോ വസന്തസുന്ദര വനവീഥികളില്‍ മലരുകള്‍ നുള്ളാന്‍ പോയ് അഴകിൻ മധുവുണ്ണാൻ പോയ്(വസന്തസുന്ദര) ഉം എന്നിട്ട് ? പറയാനുള്ള രഹസ്യം പറയാന്‍ പവിഴച്ചുണ്ടിനു മോഹം അധരം വിട്ടുകടക്കാന്‍ വാക്കാം അരയന്നത്തിനു നാണം അരയന്നത്തിനു നാണം (ഉടലുകള്‍)
പ്രണയക്കടലിൻ അക്കരെയുള്ളൊരു കനകദ്വീപില്‍ ചെന്നു പ്രണയക്കടലിന്നക്കരെയുള്ളൊരു കനകദ്വീപില്‍ ചെന്നു പുഷ്പം മൂടിയ ചന്ദനവനിയില്‍ സ്വപ്നം കണ്ടു നടന്നൂ - അവര്‍ സ്വപ്നം കണ്ടു നടന്നൂ (ഉടലുകള്‍)