പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി
കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ് എന്റെ ലോകം - നീ മറന്നോ (2) ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ? പാതിരാമഴയേതോ ഹംസഗീതം പാടി
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ച്ചന്തം കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം ഏകയായ് നീ - പോയതെവിടെ (2) ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ?
പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി