മാറുന്ന പഞ്ചാംഗ ദിവസദലങ്ങളില്‍ മനുഷ്യന്റെ ജന്മദിനമുണ്ടോ - അവന്‍ വിശ്വപ്രകൃതിയെ കൈക്കുള്ളിലാക്കിയ വിപ്ലവത്തിരുനാളുണ്ടോ? തലമുറകള്‍ ഹസ്തദാനം ചെയ്തു പിരിഞ്ഞ ചിത്രങ്ങളുണ്ടോ?
മാറുന്ന കാലത്തിന്‍ ചുവര്‍ച്ചിത്രങ്ങളില്‍ മനുഷ്യന്റെ ചരമദിനമുണ്ടോ? - അവന്‍ സത്യധര്‍മ്മങ്ങളെ കുത്തിക്കൊലചെയ്ത രക്തസാക്ഷീദിനമുണ്ടോ? തലമുറകള്‍ തമ്മില്‍ യുദ്ധംചെയ്തു തകര്‍ന്ന ചിത്രങ്ങളുണ്ടോ?