Kanmaniye nin kankal Athilenthoru santhosham Athu kandu kothichen Ullil ninnoru thiri naalam... En priyane nin mozhikal Athu kelkkaanenthu rasam Athu kettukazhinjaalente Ullil pular kaalam...
Mizhimunakalilenthoru naanam Kavilinakalilenthoru chantham Kadhayezhuthiya nin thiru mizhikal Ini en swantham.... Kali chollum ninte naadam Kavilathu thalodum thaalam Pathiyenne punarum kaikal Ini en swantham.... Ilam kaattil ee veyilil Nee ente koode vaa... Ee poovin thaazhvarayil Nee enne thazhukaan vaa... (kanmaniye nin kankal...)
Ozhuki varum kaattil pranayam Thazhuki varum paattil pranayam Nee mozhiyum vaakkil pranayam Ini en swantham.... Marumozhiyaay chollum vaakkil Cheru kannaal nokkum nokkil Pathiye nee tharumee pranayam Ini en swantham.... Poo pookkum thaazhvarayil Naam onnaakum neram Ilam kaattaay oru veyilaay Pranayam thazhukunnu... (kanmaniye nin kankal....)
Language: Malayalam
കണ്മണിയേ നിൻ കൺകൾ അതിലെന്തൊരു സന്തോഷം അതു കണ്ടു കൊതിച്ചെൻ ഉള്ളിൽ നിന്നൊരു തിരിനാളം... എൻ പ്രിയനേ നിൻ മൊഴികൾ അതു കേൾക്കാനെന്തു രസം അതു കേട്ടുകഴിഞ്ഞാലെന്റെ ഉള്ളിൽ പുലർകാലം...
മിഴിമുനകളിലെന്തൊരു നാണം കവിളിണകളിലെന്തൊരു ചന്തം കഥയെഴുതിയ നിൻ തിരുമിഴികൾ ഇനി എൻ സ്വന്തം.... കളി ചൊല്ലും നിന്റെ നാദം കവിളത്തു തലോടും താളം പതിയെന്നെ പുണരും കൈകൾ ഇനി എൻ സ്വന്തം.... ഇളം കാറ്റിൽ ഈ വെയിലിൽ നീ എന്റെ കൂടെ വാ... ഈ പൂവിൻ താഴ്വരയിൽ നീ എന്നെ തഴുകാൻ വാ... (കണ്മണിയേ....)
ഒഴുകിവരും കാറ്റിൽ പ്രണയം തഴുകിവരും പാട്ടിൽ പ്രണയം നീ മൊഴിയും വാക്കിൽ പ്രണയം ഇനി എൻ സ്വന്തം.... മറുമൊഴിയായ് ചൊല്ലും വാക്കിൽ ചെറുകണ്ണാൽ നോക്കും നോക്കിൽ പതിയേ നീ തരുമീ പ്രണയം ഇനി എൻ സ്വന്തം.... പൂ പൂക്കും താഴ്വരയിൽ നാം ഒന്നാകും നേരം ഇളം കാറ്റായ് ഒരു വെയിലായ് പ്രണയം തഴുകുന്നു... (കണ്മണിയേ....)