Mazhayil Nirayum

2014
Lyrics
Language: English

Mazhayil nirayum puzhapole
Ilaveyilil pakalin chiri pole....
Manjalayil maamala pole
Kaarmukilil mazhavilkkodipole
Nirayukayaanen hridaya vanam
Priyasakhi nee...anaye chaare...
Mazhayil nirayum puzhapole
Ilaveyilil pakalin chiri pole....

Neela nilaavilalinja vikaara-
Mozhinju maranjoru raavukalil
Chumbanamettu vidarnnoru chempaka-
Mullayilooriya thenalayil..
Aa...paari varum pathivaayi varum...
Mridu shyaama manohara shalabham nee...
Janmam athil pala janm amathil
Iniyennum piriyaa pranayam nee...
Mazhayil nirayum puzhapole
Ilaveyilil pakalin chiri pole....

Devasugandhamalinjoru shayyayil
Kaamuka kaamana thazhukumpol
Eerananinjakaleyoru chandrika
Thengalothukki mayangumpol...
Ho...ampukalil malarampukalil
Sharashayyakal neyyum chantham nee...
Raaginiyaay anuraaginiyaay
En praananil aliyum pranayam nee...

Mazhayil nirayum puzhapole
Ilaveyilil pakalin chiri pole...
Nirayukayaanen hridaya vanam
Priyasakhi nee...anaye chaare...
Mazhayil nirayum puzhapole
Ilaveyilil pakalin chiri pole...
Language: Malayalam

മഴയില്‍ നിറയും പുഴ പോലെ
ഇളവെയിലില്‍ പകലിന്‍ ചിരി പോലെ
മഞ്ഞലയില്‍ മാമല പോലെ
കാര്‍മുകിലില്‍ മഴവില്‍ക്കൊടി പോലെ
നിറയുകയാണെന്‍ ഹൃദയവനം
പ്രിയസഖി നീ അണയേ ചാരേ
(മഴയില്‍ )

നീലനിലാവിലലിഞ്ഞ വികാര -
മൊഴിഞ്ഞു മറഞ്ഞൊരു രാവുകളില്‍
ചുംബനമേറ്റു വിടര്‍ന്നൊരു ചെമ്പക -
മുല്ലയിലൂറിയ തേനലയില്‍
ആ... പാറിവരും പതിവായി വരും
മൃദുശ്യാമമനോഹര ശലഭം നീ
ജന്മമതില്‍ പല ജന്മമതില്‍
ഇനിയെന്നും പിരിയാ പ്രണയം നീ
(മഴയില്‍ )

ദേവസുഗന്ധമലിഞ്ഞൊരു ശയ്യയില്‍
കാമുക കാമന തഴുകുമ്പോള്‍
ഈറനണിഞ്ഞകലേയൊരു ചന്ദ്രിക
തേങ്ങലൊതുക്കി മയങ്ങുമ്പോള്‍
ഹോ... അമ്പുകളില്‍ മലരമ്പുകളില്‍
ശരശയ്യകള്‍ നെയ്യും ചന്തം നീ
രാഗിണിയായ് അനുരാഗിണിയായ്
എന്‍ പ്രാണനില്‍ അലിയും പ്രണയം നീ

മഴയില്‍ നിറയും പുഴ പോലെ
ഇളവെയിലില്‍ പകലിന്‍ ചിരി പോലെ
നിറയുകയാണെന്‍ ഹൃദയവനം
പ്രിയസഖി നീ അണയേ ചാരേ
മഴയില്‍ നിറയും പുഴ പോലെ
ഇളവെയിലില്‍ പകലിന്‍ ചിരി പോലെ
Movie/Album name: Parankimala
Artists