ഐ ലവ് യൂ.... ഹാ...പാതിരാ താരങ്ങൾ കാവലായ് നിൽക്കുമീ രാത്രിയിൽ... പ്രണയരാത്രിയിൽ... കണ്ണുകൾ കണ്ണിലെ കർണ്ണികാരങ്ങളായ് പൂത്തുവോ മനസ്സു പാടിയോ...
എന്തിനെന്റെ മുന്നിൽ നീ തെന്നലായ് മെല്ലെ എൻ നെഞ്ചിലെ വിങ്ങലായ്...(2) മാരിവിൽ നീ മയങ്ങവേ... പാരിജാതമായ് പതുങ്ങവേ ഒന്നു മിണ്ടുമോ അലിഞ്ഞു പാടുമോ... പാതിരാ താരങ്ങൾ കാവലായ് നിൽക്കുമീ രാത്രിയിൽ... പ്രണയരാത്രിയിൽ...
എന്തിനെന്റെ രാത്രിയിൽ ചുണ്ടിലെ മന്ത്രചുംബനം കവർന്ന ചോരനായ്..(2) നീ തലോടവേ നിലാവു പോൽ വീണലിഞ്ഞു ഞാൻ വിമൂകമായ് ഒന്നു മിണ്ടുമോ മറന്നു പാടുമോ... പാതിരാ താരങ്ങൾ കാവലായ് നിൽക്കുമീ രാത്രിയിൽ... പ്രണയരാത്രിയിൽ... കണ്ണുകൾ കണ്ണിലെ കർണ്ണികാരങ്ങളായ് പൂത്തുവോ മനസ്സു പാടിയോ...
Movie/Album name: Red Indians
Sentence Summary: Red Indians is a 2001 Malayalam film centered on a group of friends and their emotional struggles, with "I Love You" serving as a romantic expression within the narrative.
Song Credits: Not available.
Musical Style: Melodic romantic film song with soft orchestration typical of early 2000s Malayalam cinema.