Kanninaal

1961
Lyrics
Language: English

Kanninaal kanmathellaam kannanallo
Manivarnnante maayikaroopamallo
Kanninaal kalindi neenthikkeri kaliyaphanathileri
Aanandanritham cheytha ambadippaithalum
Nee ghoramaam maariyettu gokulam valangappol
Govardhanam kudayay gopalanallo choodi (kanninaal..)

Pullilum puzhuvilum poojamuriyilum
Kudililum medayilum kudikolvu krishnaroopam
Akhilavedapporulum aanandakkathalum
Moovulakin nadhanaum murahara neeyallo? (kanninaal..)
Language: Malayalam

കണ്ണിനാല്‍ കാണ്മതെല്ലാം കണ്ണനല്ലോ
മണിവര്‍ണ്ണന്റെ മായികരൂപമല്ലോ
കണ്ണിനാല്‍ കാളിന്ദി നീന്തിക്കേറി കാളിയഫണത്തിലേറി
ആനന്ദനൃത്തം ചെയ്ത അമ്പാടിപ്പൈതലും നീ

ഘോരമാം മാരിയേറ്റു ഗോകുലം വലഞ്ഞപ്പോള്‍
ഗോവര്‍ദ്ധനം കുടയായ് ഗോപാലനല്ലോ ചൂടി

പുല്ലിലും പുഴുവിലും പൂജാമുറിയിലും
കുടിലിലും മേടയിലും കുടികൊള്‍വൂ കൃഷ്ണരൂപം
അഖിലവേദപ്പൊരുളും ആനന്ദക്കാതലും
മൂവുലകിന്‍ നാഥനും മുരഹര നീയല്ലോ!
Movie/Album name: Krishnakuchela
Artists