കിളിച്ചുണ്ടന്‍ മാമ്പഴം പോലെ പെണ്ണേ നിന്നെ കൊതിക്കുന്നു നാക്കിലു് വെള്ളം വിധിച്ചതും കൊതിച്ചതും ഒന്നു് ഇന്നു കൊതിച്ചതും വിധിച്ചതും ഒന്നു് അറിയാതെ അറിയാതെ നിന്നോടടുത്തു ഞാന്‍ മറുത്തൊന്നും പറയാതെ എന്നോടു ചേര്‍ന്നു നീ ഒന്നാണിനി ഒന്നാണിനി ഒന്നാണു നമ്മള്‍ നിനക്കിന്നു സമ്മതമല്ലേ...എന്നോടു സ്നേഹമില്ലേ പെണ്ണേ...കള്ളിപ്പെണ്ണേ... നിനക്കെന്നോടു സ്നേഹമില്ലേ... കിളിച്ചുണ്ടന്‍ മാമ്പഴം പോലെ പെണ്ണേ നിന്നെ കൊതിക്കുന്നു നാക്കിലു് വെള്ളം ഇപ്പൊം വിധിച്ചതും കൊതിച്ചതും ഒന്നു് ഞാൻ കൊതിച്ചതും വിധിച്ചതും ഒന്നു്
നീ എന്റെ ലൈല ലൈല... എന്റെ മാത്രം ലൈല ലൈല അനശ്വരപ്രണയത്തിന്‍ രാജകുമാരി നീ എന്റെ ലൈല ലൈല... ഞാന്‍ നിന്റെ മജ്നു മജ്നു പ്രേമത്തിന്‍ സാമ്പ്രാജ്യ രാജകുമാരന്‍ അറബിക്കഥ പാടണ പ്രേമം അറബിക്കടലിളകണ പ്രേമം അനുരാഗ ഗീതകത്തിന്‍ ആദിതാളം..... അനശ്വര പ്രണയത്തിന്‍ രാജകുമാരീ അടുത്തുവന്നിരിക്കുമോ ലൈല... ഓ....ഗസലിന്‍ റാണിയാം ലൈല... (കിളിച്ചുണ്ടന്‍ മാമ്പഴം....)
നീ എന്റെ രാധ രാധ... എന്റെ മാത്രം രാധ രാധ.. ദ്വാപരയുഗത്തിന്‍ അനുരാധ.... ആ....ഞാന്‍ നിന്റെ സ്വന്തം ഗോപന്‍ നിന്റെമാത്രം ഗോപകുമാരന്‍ അനുരാഗ സാമ്പ്രാജ്യ രാജകുമാരന്‍ ജയദേവന്‍ പാടിയ ഗീതം യമുനാനദി തേങ്ങിയ ഗീതം ദ്വാപരയുഗത്തിന്‍ ഹൃദയഗീതം... കേട്ടുവോ...കേട്ടുവോ...രാധികേ നീ... രാസനിലാമയ രാവില്‍... എന്‍ ബാംസുരി പാടുന്ന ഗീതം.... (കിളിച്ചുണ്ടന്‍ മാമ്പഴം....)