കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ കാത്തുനില്‍പ്പൂ നിന്റെ രാധാ
കാളിന്ദീതടത്തിലെ കളിമണ്‍കുടിലിലെ കമനീമണിയാം രാധ കാളിന്ദീതടത്തിലെ കളിമണ്‍കുടിലിലെ കമനീമണിയാം രാധ കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ കാത്തുനില്‍പ്പൂ നിന്റെ രാധാ
ഗോപികമാരുടെ പാല്‍ക്കുടം തുള്ളും ഗോവര്‍ദ്ധനത്തിന്നരികില്‍ ഗോപികമാരുടെ പാല്‍ക്കുടം തുള്ളും ഗോവര്‍ദ്ധനത്തിന്നരികില്‍ മാരകാകളി പാടി മാധവാ മുഖം തേടി മാലതീസദനമിതലങ്കരിച്ചൂ കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ കാത്തുനില്‍പ്പൂ നിന്റെ രാധാ