Lankayil Vaana

1960
Lyrics
Language: English

Lankayil vaana seethayilentho
Shanka janangal paranju
Raajaa raaman prajakalkkaay than
Raaniye kaattil vedinju

Praanapriyayaam janakaathmajaye
Kaanaathullu pidanju
Oonumurakkavumillathennum
Hridayam nonthu karanju

Pushpathalpangal vedinju raghoothaman
Darbha virichu kidannu
Nithyavum seetha smaranakku munpil than
Chithamarppichu kazhinju

Raamane mathram dhyanichum priya
Naamam thanne japichum
Raamanilellaamarppichangane
Jaanaki kenu kazhinju

Poojaa pushpamiruthum maaninu
Pulluparichu koduthum
Aashramavaadi nanachum jeevanil
Aasha nashichu vasichu
Aadha nashichu vasichu

Swapnathilennum sreeraamane kandaval
Njettiyunarnnezhunnekkum
Shoonyathayil nokki kanneer pozhichangu
Veenuthalarnnu kidakkum

Eevidham dukhichu vazhunnakaalathu
Paaamorammayaay theernnu
Language: Malayalam

ലങ്കയില്‍ വാണ സീതയിലെന്തോ
ശങ്ക ജനങ്ങള്‍ പറഞ്ഞു
രാജാ രാമന്‍ പ്രജകള്‍ക്കായ് തന്‍
റാണിയെ കാട്ടില്‍ വെടിഞ്ഞു

പ്രാണപ്രിയയാം ജനകാത്മജയെ
കാണാതുള്ളു പിടഞ്ഞു
ഊണുമുറക്കവുമില്ലാതെന്നും
ഹൃദയം നൊന്തു കരഞ്ഞു

പുഷ്പതല്പങ്ങള്‍ വെടിഞ്ഞു രഘൂത്തമന്‍
ദര്‍ഭവിരിച്ചു കിടന്നു
നിത്യവും സീതാസ്മരണയ്ക്കു മുന്‍പില്‍ തന്‍
ചിത്തമര്‍പ്പിച്ചു കഴിഞ്ഞു

രാമനെ മാത്രം ധ്യാനിച്ചും പ്രിയ
നാമം തന്നെ ജപിച്ചും
രാമനില്ല്ലാമര്‍പ്പിച്ചങ്ങനെ
ജാനകി കേണുകഴിഞ്ഞു

പൂജാപുഷ്പമിറുത്തും മാനിനു
പുല്ലുപറിച്ചു കൊടുത്തും
ആശ്രമവാടി നനച്ചും ജീവനില്‍
ആശനശിച്ചു വസിച്ചു

സ്വപ്നത്തിലെന്നും ശ്രീരാമനെക്കണ്ടവള്‍
ഞെട്ടിയുണര്‍ന്നെഴുന്നേല്‍ക്കും
ശൂന്യതയില്‍ നോക്കി കണ്ണീര്‍ പൊഴിച്ചങ്ങു
വീണുതളര്‍ന്നു കിടക്കും

ഈവിധം ദുഃഖിച്ചു വാഴുന്നകാലത്ത്
പാരമൊരമ്മയായ് തീര്‍ന്നു
Movie/Album name: Seetha
Artists