Madana Giri Nagaram

1989
Lyrics
Language: Malayalam

മദനഗിരി നഗരം വസുന്ധരയിൽ
ഉദയസൂര്യതിലകം
വാനം നുകരും നേരം നാണം
അവളുടെ മിഴികളിൽ ഇതളിടും നകുലസ
മധുമയ രാഗാഭിലാഷം
ആത്മാവിൽ പ്രേമസല്ലാപം
നെഞ്ചിൽ സായൂജ്യം
അരുണകിരണം കവിളിൽ കവിതയെഴുതി

കരിമുകിൽ വേണിയിൽ
മഴവില്ലിൻ സുരവല്ലി
കതിരുകൾ ചാർത്തിയ ഭൂമി
ചിറകുള്ള നിമിഷങ്ങളരുളുന്ന
സുരഭില സ്വർഗ്ഗം കണ്ടുവോ
കരിമുകിൽ വേണിയിൽ
മഴവില്ലിൻ സുരവല്ലി
കതിരുകൾ ചാർത്തിയ ഭൂമി
വാനം നുകരും നേരം നാണം
അവളുടെ മിഴികളിൽ ഇതളിടും നകുലസ
മധുമയ രാഗാഭിലാഷം
ആത്മാവിൽ പ്രേമസല്ലാപം
നൽകും സായൂജ്യം
അരുണകിരണം കവിളിൽ കവിതയെഴുതി

അവനിയിൽ ഉലയുമീ
ഇടനെഞ്ചിൻ പുടവയിൽ
അവളൊരു സുരകന്യ പോലെ
നഭസ്സിന്റെ വിരൽനഖ കളങ്കങ്ങൾ
മറയ്ക്കുന്നു കേശാംബരത്താൽ
അവനിയിൽ ഉലയുമീ
ഇടനെഞ്ചിൻ പുടവയിൽ
അവളൊരു സുരകന്യ പോലെ

വാനം നുകരും നേരം നാണം
അവളുടെ മിഴികളിൽ ഇതളിടും നകുലസ
മധുമയ രാഗാഭിലാഷം
ആത്മാവിൽ പ്രേമസല്ലാപം
നൽകും സായൂജ്യം
അരുണകിരണം കവിളിൽ കവിതയെഴുതി
Movie/Album name: V.I.P.
Artists