Ulakameerezhum

1972
Lyrics
Language: English

Ulakameerezhum pralayasaagara
Thirakalaal moodi valayumbol
Arayaalin kochu thaliraam thoniyil
Aravindaakshan vannanayunnu

Evide dharmmathin kshathi bhavikkunnu
Adharmmamengego vilasunnu
Yugayugangalaay avidathil swayam
Avatharikkunna perumale (ulakameerezhum)

Paramapurusha bhagavaane saakshaal
Pranayamanthrathin porul neeye
Periya samsaarakkadal kadakkumbol
Avidunne raksha harikrishna...
Avidunne raksha harikrishna (ulakameerezhum)
Language: Malayalam

ഉലകമീരേഴും പ്രളയസാഗര
തിരകളാല്‍ മൂടി വലയുമ്പോള്‍
അരയാലിന്‍ കൊച്ചു തളിരാം തോണിയില്‍
അരവിന്ദാക്ഷന്‍ വന്നണയുന്നൂ
എവിടെ ധര്‍മ്മത്തിന്‍ ക്ഷതി ഭവിക്കുന്നു
അധർമ്മമെങ്ങെങ്ങോ വിലസുന്നു
യുഗയുഗങ്ങളായ്‌ അവിടത്തിൽ സ്വയം
അവതരിക്കുന്ന പെരുമാളേ (ഉലകമീരേഴും)

പരമപൂരുഷ ഭഗവാനേ സാക്ഷാല്‍
പ്രണവമന്ത്രത്തിൻ പൊരുള്‍ നീയേ
പെരിയ സംസാരക്കടൽ കടക്കുമ്പോള്‍
അവിടുന്നേ രക്ഷ ഹരികൃഷ്‌ണാ...
അവിടുന്നേ രക്ഷ ഹരികൃഷ്ണാ (ഉലകമീരേഴും)
Movie/Album name: Sathi
Artists