വിപ്ലവവീര്യം ഉണര്‍ന്നുയരട്ടെ വിശ്വാസികളേ വന്നാട്ടേ നാടു മുടിക്കും സാത്താന്മാരിനി പേടിച്ചോടി ഒളിക്കട്ടെ നാടു മുടിക്കും സാത്താന്മാരിനി പേടിച്ചോടി ഒളിക്കട്ടെ
ഭസ്മത്തില്‍ അടിമുടി ആറാടീട്ടും ചന്ദനം വാരി പൂശീട്ടും,,ആ ചന്ദനം വാരി പൂശീട്ടും(ഭസ്മത്തില്‍) മെക്കിട്ടു കേറുവാന്‍ വന്നാല്‍ തിരിച്ചടി കിട്ടും അതാരും മറക്കേണ്ടാ(മെക്കിട്ടു) മാമോദീസ വെള്ളം വീണവര്‍ മാപ്പു പറഞ്ഞു മടങ്ങില്ല(മാമോദീസ)
തരകാ തരകാ ഇസഹാക്കു തരകാ കരളുറപ്പോടെ നയിച്ചോളൂ(തരകാ) പള്ളി വരേക്കും നീട്ടിയാലെന്താ -പാലം പള്ളി വരേക്കും നീട്ടിയാലെന്താ കള്ളി വെളിച്ചത്താവൂല്ലോ പള്ളി വരേക്കും നീട്ടിയാലെന്താ കള്ളി വെളിച്ചത്താവൂല്ലോ സത്യം തുറന്നു പറഞ്ഞാലെന്താ-ഉള്ള സത്യം തുറന്നു പറഞ്ഞാലെന്താ വെട്ടി വിഴുങ്ങിയതറിയൂല്ലോ സത്യം തുറന്നു പറഞ്ഞാലെന്താ വെട്ടി വിഴുങ്ങിയതറിയൂല്ലോ കള്ളസിമന്റിനു കാവലിരിക്കുന്ന കള്ളശിഖണ്ഡിയെ കണ്ടോളാം(കള്ളസിമന്റിനു) നിന്നെ ഞങ്ങള്‍ എടുത്തോളാം..ആ നിന്നെ ഞങ്ങള്‍ എടുത്തോളാം
കാലം മാറിയ നേരു മറന്നും പാലത്തിന്റെ പേരു പറഞ്ഞും(കാലം) പാവം ഞങ്ങളെ കുഞ്ഞാടുകളെ പറ്റിക്കാമെന്നു കരുതേണ്ടാ മണ്ടന്‍ കുറുപ്പല്ല നാട്ടുകാരാരുമേ മണ്ഡോദരി മണ്ടി ഓര്‍ത്തോട്ടെ (മണ്ടന്‍)
കണ്ടോ കണ്ടോ ചെമ്പട കണ്ടോ കണ്ടോ കണ്ടോ പടയണി കണ്ടോ ഇസഹാക്കു തരകന്റെ ചെമ്പട കണ്ടോ ഇതിനെ തടുക്കുവാന്‍ ഉശിരുള്ളവരുണ്ടോ