തമ്പുരാട്ടീ നിന്റെ കൊട്ടാരത്തിൽ രതി- പ്പൊൻപാവയാടും അന്തപ്പുരത്തിൽ വന്നുവെങ്കിൽ താളമായി നിൻ പൊന്നും ചിലമ്പിനെ പുൽകിയെങ്കിൽ (തമ്പുരാട്ടി...)
പൂത്തിറങ്ങും പൂത്തു പൂത്തിറങ്ങും നക്ഷത്രവാനം പൂത്തിറങ്ങും ആപാദചൂഡം രോമാഞ്ചക്കുളിരിൽ ആറാടും തിരുമേനി നിന്നോമൽമഞ്ചത്തിൽ മന്ദാരമണം പൊങ്ങും ഭൂപാളം പാടും പുലർകാലം വന്നാൽ ആ ഗന്ധം ഞാൻ ചൂടും ഹാ (തമ്പുരാട്ടി...)