Pulariyiloru Poovu

2024
Lyrics
Language: Malayalam

പുലരിയിലൊരു പൂവ് മിഴിയുണരണ നേരം
മാലേയം വാരിത്തൂവി കാവലേ
മലനിരകളിലാരോ കരവിരുതുകളാലേ
മോഹപ്പൂ തുന്നി ചേർത്തു ചേലോടെ
മഴയായ് പുഴയായ് പുണരാം ശിരുവാണി പെണ്ണഴകേ
നീ തേടും താഴ്‌വരയിൽ ഹോയ് ഹോയ് നീരാടും തേവരുണ്ടോ?
ഇളംവെയിൽ ചിരിയോടെ പകലുകളാടി
അകംപുറം നിഴലോടെ തീരാതോരോ തീനാളം

ആനമൂളുന്നൊരീ കുന്നിനും ചാരെയായ്
നരസിമല ഒരു ഗജവീരനെപ്പോലെ
മേഘവും പൂക്കളും കാട്ടു പൂഞ്ചോലയിൽ
മധു നുണയേ മണി മഴവില്ലായ് തീർന്നു
തീ കായും ചെറുകിളി നീ പാടൂ ഹൊയ്
പകലോനെ ചെറുചെറു കുളിരല നീയും ചൂട്
മുളമീട്ടും പാട്ടും പാട് മാനം കേൾക്കെ
ഉയിർ തൊടും അഴകാലേ നറുമഞ്ഞാലേ
ഇടംവലം തിരിവാണേ നാടാണെ നേരാണേ

(പുലരിയിലൊരു പൂവ് മിഴിയുണരണ നേരം)
Movie/Album name: Kattees Gang
Artists