പൊന്‍കസവു ഞൊറിയും പുതുനിലാവോ കളഭമുഴിഞ്ഞു സ്വര്‍ഗ്ഗം തുറന്നുവരും സ്വപ്നം മധുമധുര മന്ദാരമലര്‍ ചൊരിഞ്ഞു മിഴികളിലഴകിന്‍ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തുവിടര്‍ന്നു (പൊന്‍കസവ്)
ജീവരാഗമധുരലഹരിയിതാ സ്നേഹമെന്ന മണിശലഭമിതാ കൂടാരത്തിന്‍ പുളകമിതാ കുറുമൊഴിമുല്ലപ്പൂക്കളിതാ ഒന്നായ് പാടാം... കതിരണിമലരേ കളിയാടൂ കരളുകള്‍ കുളിരും കഥ പാടൂ പുതിയൊരു പുളകം പൂത്തുവിടര്‍ന്നു (പൊന്‍കസവ്)
പ്രാണനാളമൊരു മുരളികയായ് നൃത്തതാളജതിയുണരുകയായ് പോരൂ പോരൂ മനസ്സുകളേ പുതിയൊരു പൂവിന്‍ തേനുണ്ണാന്‍ ഒന്നായാടാം... ഒരു നവലോകം വിരിയുന്നൂ ഓമല്‍ച്ചിറകുകള്‍ വിടരുന്നൂ പുതിയൊരു പുളകം പൂത്തുവിടര്‍ന്നു (പൊന്‍കസവ്)
Movie/Album name: Joker
Movie Summary:Joker (2000) is a Malayalam comedy film directed by Lohithadas, starring Mammootty as a street performer who becomes entangled in a series of humorous circumstances in a village.
Song Credits: Sung by K. J. Yesudas (as per the film's soundtrack); music composed by Mohan Sithara; lyrics by Yusufali Kechery.
Musical Style: Melodic film song with folk-inflected orchestration, characteristic of early-2000s Malayalam cinema.
Raga Details: Information not available.
Key Artists Involved: Music director Mohan Sithara; lyricist Yusufali Kechery; vocalist K. J. Yesudas; film directed by Lohithadas.