Oh....oh...oh... Ithuvare njaan...thirayukayaay.... Oru mukham ee vimookamaam vijanathayil... Ormmayilo...maraviyilo... Anupamamaamukham thelinjathengane.... Ninavukal pandu thanna kaamya roopame... Puthu mazhapole munnilodi vannu nee.... Arikilaay....arikilaay.... Oru mukilinte konil eka thaaramaay.. Niramizhiyil...kavithayumaay... Oru thiri pole ennil nee.... Nee niravaay......
Orikkal koodi njaan...pirakkaam nin nizhal Pathikkum paathayaay pranayaardramaayazhake... Orikkal koodi njaan...thalirkkum chillayaay Nivarthaam ardramaam thanalonnu ninnarike.. Oreyore mohamaay...oreyore daahamaay... Nilppu njaan...nilppu njaan...enthino doore... Oh oh..chirakukal tharum prabhaathame Ini varikayaay...shalabhamaay... Kanavukal tharum pradoshame Puthu vaanamaay aashakal Arikilaay....arikilaay.... Oru mukilinte konil eka thaaramaay.. Niramizhiyil...kavithayumaay... Oru thiri pole ennil nee.... Nee niravaay... Aa...aa...aa...aa....
Language: Malayalam
ഓ....ഓ...ഓ..... ഇതുവരെ ഞാന്‍....തിരയുകയായ്.... ഒരു മുഖം ഈ വിമൂകമാം വിജനതയില്‍... ഓര്‍മ്മയിലോ...മറവിയിലോ... അനുപമമാമുഖം തെളിഞ്ഞതെങ്ങനെ.... നിനവുകള്‍ പണ്ടു തന്ന കാമ്യരൂപമേ... പുതുമഴപോലെ മുന്നിലോടി വന്നു നീ.... അരികിലായ്....അരികിലായ്.... ഒരു മുകിലിന്റെ കോണില്‍ ഏക താരമായ്.. നിറമിഴിയില്‍...കവിതയുമായ്... ഒരു തിരി പോലെ എന്നില്‍ നീ.... നീ നിറവായ്......
ഒരിക്കല്‍ക്കൂടി ഞാന്‍...പിറക്കാം നിന്‍ നിഴല്‍ പതിക്കും പാതയായ് പ്രണയാര്‍ദ്രമായഴകേ... ഒരിക്കല്‍ക്കൂടി ഞാന്‍...തളിര്‍ക്കും ചില്ലയായ് നിവർത്താം ആര്‍ദ്രമാം തണലൊന്നു നിന്നരികേ.. ഒരേയോരേ മോഹമായ്...ഒരേയോരേ ദാഹമായ്... നില്പു ഞാന്‍...നില്പു ഞാന്‍...എന്തിനോ ദൂരെ... ഓ ഓ..ചിറകുകള്‍ തരും പ്രഭാതമേ ഇനി വരികയായ്...ശലഭമായ്... കനവുകള്‍ തരും പ്രദോഷമേ പുതു വാനമായ് ആശകൾ..... അരികിലായ്....അരികിലായ്.... ഒരു മുകിലിന്റെ കോണില്‍ ഏക താരമായ്.. നിറമിഴിയില്‍...കവിതയുമായ്... ഒരു തിരി പോലെ എന്നില്‍ നീ.... നീ നിറവായ്...... ആ...ആ....ആ...ആ...