Neeye Uyire (Aaro Nilaavin)

2024
Lyrics
Language: Malayalam

ആരോ നിലാവിൻ വാതിൽ തുറന്നേ
വരുമീ നേരമോ
കാണുന്നതെല്ലാം പൊയ് തോന്നലാണോ
അറിയാനാശയായ്
ആദ്യമായെൻ ഉള്ളിലാരോ
കൂടു കൂട്ടും കാലമിനിയും
ആരിതോ എൻ നെഞ്ചിലായ്

നീയോ ഉയിരേ...ഇനിയെൻ അരികേ
നീയോ ഉയിരേ.. ഇനിയെൻ അരികേ..

മിണ്ടാനൊരു കാര്യമായ്
മെല്ലെ അനുരാഗമായ്
മൗനം ചോരും നീ ചേരും നേരവും
എന്തോരം മോഹമായ്
വന്നോരം നിന്നു ഞാൻ
എന്നോമൽ നീയേ
എന്നാലും നീ
കാണാതെ നോക്കും കണ്ണിൻ ചില്ലാലേ
ഉള്ളാകെ പൂക്കും താനേ നിന്നാലേ
നീയോ ഉയിരേ...ഇനിയെൻ അരികേ
നീയോ ഉയിരേ.. ഇനിയെൻ അരികേ..
ആരോ നിലാവിൻ വാതിൽ തുറന്നേ
വരുമീ നേരമോ
Movie/Album name: Happy New Year
Artists