ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ് നിറമാര്‍ന്ന ചന്ദ്രികയായ് ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ (ഒരു പൂവിതളിന്‍...) ഒരു പൂവിതളിന്‍
പെയ്തൊഴിഞ്ഞ വാനവും, അകമെരിഞ്ഞ ഭൂമിയും മതി മറന്നു പാടുമെന്റെ, ശ്രുതിയിടഞ്ഞ ഗാനവും പാരിന്നാര്‍ദ്രമായ് തലോടി, ആ ഭവാന്റെ പാദം തേടി ഞാനെന്‍ ശ്യാമ ജന്മം, ശുഭ സാന്ദ്രമാക്കവേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ് നിറമാര്‍ന്ന ചന്ദ്രികയായ് ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ ഒരു പൂവിതളിന്‍
ഈ അനന്ത തീരവും, ഇടറി നിന്ന കാലവും വഴി മറന്ന യാത്രികന്റെ, മൊഴി മറന്ന മൌനവും ഉള്ളില്‍ വീണലിഞ്ഞു ചേരും , ഈ മുഹൂര്‍ത്തമെന്നെ നിന്റെ കാല്‍ക്കല്‍ വീണ പൂക്കള്‍, പോലെ ധന്യമാക്കവേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ് നിറമാര്‍ന്ന ചന്ദ്രികയായ് ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ