ഗോകുലബാലൻ പീലിക്കണ്ണൻ
നീലനിലാവിൻ ചേലുകണ്ണൻ
വാർകുഴലൂതും മായക്കണ്ണൻ
ഗോപാംഗനേ നിൻ പ്രണയവർണ്ണൻ
ഗോകുലബാലൻ പീലിക്കണ്ണൻ
നീലനിലാവിൻ ചേലുകണ്ണൻ
ചങ്ങാതിയാമെന്റെ കണ്ണനെ കാണാൻ
വെണ്ണയുമായ് ഞാൻ വന്നതല്ലേ
എന്നോടിതെന്തേ ഇഷ്ടമില്ലേ
എന്നുമീ വാതിലിൽ നിന്നതല്ലേ
ഒളിനോട്ടമില്ലാ ചിരിപോലുമില്ലാ
കുഴലൂതിയഴകാടി അരികേയ്ക്ക് വന്നുള്ള
കളിവാക്കുമില്ലല്ലോ കണ്ണാ
അറിയില്ലയെന്തിനാണു നിൻ പിണക്കം
ഗോകുലബാലൻ പീലിക്കണ്ണൻ
നീലനിലാവിൻ ചേലുകണ്ണൻ
എണ്ണാതെ നിൻ നാമമന്ത്രമോടെ
കണ്ണീരണിഞ്ഞു ഞാൻ കാത്തുനിന്നു
ഇന്നെന്റെ കണ്ണൻ കണ്ടറിഞ്ഞു
ചന്ദനപ്പുഞ്ചിരി പൂവു തന്നു
കനിവോടെ കൊഞ്ചി കഥയേറെയോതി
ഇരുകാതിലണിവാകമണമുള്ള ചുണ്ടോടെ
മണിവേണുഗാനങ്ങളേകി
കരുമാടിക്കണ്ണൻ നിന്നെയെന്തൊരിഷ്ടം
ഗോകുലബാലൻ പീലിക്കണ്ണൻ
നീലനിലാവിൻ ചേലുകണ്ണൻ
വാർകുഴലൂതും മായക്കണ്ണൻ
ഗോപാംഗനേ നിൻ പ്രണയവർണ്ണൻ
Movie/Album name: Kabeerinte Divasangal
Artists