ആ...ആ...ആ.... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി (സോമരസം.......) ഉന്മാദമുണർത്തുമീ സ്വർണ്ണസോപാനവും പൊൻമേനിയഴകും നിനക്കല്ലേ നാഗപൗർണ്ണമിയില്‍ മദിരോൽസവമല്ലേ സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി
ആ....ആ...ആ.... താരമ്പു കൊള്ളുമെൻ താരുണ്യം തുടിക്കും പാരവശ്യം നീ അറിയില്ലേ ഈ പാരവശ്യം നീ അറിയില്ലേ ആ...ആ.... (താരമ്പു......) ഹൃദയത്തിൽ കുളിരോ അധരത്തിൽ മധുവോ ഈ മാറിൽ എനിക്കെന്നും മയങ്ങാൻ മോഹം മോഹം... എനിക്കെന്നും മയങ്ങാൻ മോഹം... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി