സുറുമയെഴിയ മിഴികളുമായ് (2) പാതിരാവിൽ നീ ഒഴുകി വന്നു പൂമഴയായ് (2) ഓർമ്മകളിൽ തേൻനുരയായ് നീയെന്റെ ജീവനായ് പാതിരാതാരകമായ് പാതിമെയ്യിൽ ചേർന്നലിയൂ ഇടനെഞ്ചിൻ പടരുമെൻ ഇഷ്കിന്റെ കുളിരേ മൈലാഞ്ചി ചുവപ്പിട്ട മൊഹബത്തിൻ മലരേ എന്നുള്ളിൽ അലിയുമോ ഏഴഴകേ നീ നീയെൻ നെഞ്ചിൽ കേൾക്കുമീണമോ ഇടനെഞ്ചിൽ കേൾക്കും താളമോ അള്ളാ എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ അള്ളാ എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ... അള്ളാ ഇഷ്കിൻ ഈണം മനസ്സിൽ നിറയുന്നു അള്ളാ ഇഷ്കിൻ ഈണം മനതാരിൽ നിറയുന്നു...