കാശ്മീരിലെ റോജാപ്പൂവേ നീ വിരിഞ്ഞുവോ റോജാപ്പൂവേ...(2) ഡാൽ തടാകമാം നീലക്കണ്ണിൽ വെള്ളിമേഘമായ് ചുംബിപ്പൂ നീ വെയിൽ ചായുമീ താഴ്‌വര പൂത്തൂ നീളേ... ഹേ ഹേ ഹേ...ഹേയ്.... കാശ്മീരിലെ റോജാപ്പൂവേ...പൂവേ...
കോടമഞ്ഞിലെ ഈ സൂര്യനാളമായ് ദേവദാരശാഖമേലെ താണിറങ്ങി നീ... സാന്ധ്യരാഗമോ..ഈ ചുംബനങ്ങളോ... കുങ്കുമാഭ വാരിവീശി വിണ്ണിലാകവേ.. ഒരേയൊരാൾക്കുവേണ്ടി ഞാനേതോ ഹിമാദ്രിയായ് ഉറഞ്ഞുവോ മൂകം സരസ്സിലൊരേ...മരാളമായ് വിലോലമായ് അണഞ്ഞുവോ നീ... ഹൃദയലിപികൾ കവിളിലെഴുതി കാശ്മീരിലെ റോജാപ്പൂവേ.... നീ വിരിഞ്ഞുവോ റോജാപ്പൂവേ...
താരകങ്ങളോ...ഈ നൂപുരങ്ങളോ... മാമരങ്ങൾ ചൂടി നിന്നു ചാന്ദ്രശോഭയിൽ താലമേന്തുമീ സൂര്യകാന്തികൾ നീ വരുന്ന പാതയിൽ വസന്തരാഗമായ്... ഒരേയൊരോർമ്മകൊണ്ടു ഞാനാകെ നിലാവിനാൽ കുതിർന്ന രാവായി വഴികളിലേ...ചിരാതുകൾ മയങ്ങവേ തിളങ്ങിയോ നീ... പ്രണയശലഭമലസം ഉണരും കാശ്മീരിലെ റോജാപ്പൂവേ.... നീ വിരിഞ്ഞുവോ റോജാപ്പൂവേ...