തെന്നിത്തെന്നി ഓടുന്ന പുള്ളിമാനെ നിന്റെ മലരണിക്കാട്ടില്‍ ഞാന്‍ വന്നോട്ടെ കുന്നിനു പോലും കുളിരുന്ന നേരം നെഞ്ചിലെ ചൂടൊന്നു തന്നാട്ടെ
തേന്‍ മുല്ല പടരും തേന്‍ മാവിന്‍ തണലില്‍ തണലില്‍ തണലില്‍ പൂങ്കുയില്‍ പാടും കുടിലില്‍ നിന്റെ കാല്‍പ്പാടുകള്‍ കണ്ടു നിന്റെ ഉറക്കറ ഞാന്‍ കണ്ടു പെണ്ണെ നിന്നെ സ്വന്തമാക്കാന്‍ വന്നു നിന്നെ സ്വന്തമാക്കാന്‍ വന്നു
മേഘങ്ങള്‍ മേയും മാമലതന്‍ മുകളില്‍ മുകളില്‍ മുകളില്‍ ഓളങ്ങള്‍ നീളും കരയില്‍ നിന്നെ കാത്തു കാത്തു നിന്നു നിന്റെ കടാക്ഷം ഞാന്‍ കണ്ടു പെണ്ണെ നിന്നെ സ്വന്തമാക്കാന്‍ വന്നു നിന്നെ സ്വന്തമാക്കാന്‍ വന്നു