അരങ്ങിൽ കണ്ടതെല്ലാം അഭിനയം മാത്രം അണിയറ സത്യത്തിൻ സാക്ഷിയല്ലോ ചായവും വേഷവുമില്ലാത്ത നടന്മാർ ചാപല്യ ജീവികൾ അവിടെയെല്ലാം അവിടെയെല്ലാം.. (പൊള്ളുന്ന തീയാണ്)
മഴവില്ലു നീങ്ങി മാരിക്കാർ നീങ്ങി മാനത്തിൻ മുഖപടമാകെ നീങ്ങി മദ്ധ്യാഹ്നസൂര്യനായ് കത്തിജ്ജ്വലിക്കുന്നു നിർദ്ദയം നിഷ്ഠൂര നിത്യസത്യം നിത്യസത്യം.. (പൊള്ളുന്ന തീയാണ്)