Manushyante Manassinte

2024
Lyrics
Language: Malayalam

മനുഷ്യൻ്റെ മനസ്സിൻ്റെ മതിലിൻ്റെ മടുപ്പിൻ്റെ
മുഖത്തുള്ള പകപ്പൊക്കെ
ഹരിച്ചിട്ടും ഗുണിച്ചിട്ടും കുറച്ചിട്ടും കുറഞ്ഞില്ലേ
തണുപ്പുണ്ട് നീട്ടിനോക്ക് നാവിനറ്റം നക്കിനോക്ക്
പണ്ട് പണ്ട് ഒറ്റ ദിക്കിൽ ഒരു കൂട്ടർ പല വഴിയേ
പിന്നെയേതോ ദിക്കിലെത്തി
ദിക്ക് മാറി ചിലർ തെക്ക് പടിഞ്ഞാറ് തണുത്തിട്ട്
കിഴക്കാണേൽ വെളുത്തിട്ടും
പരന്നിട്ടും നേരം പുലർന്നിട്ടും
ചിലർക്കൊക്കെ ചിലർക്കൊക്കെ ചിലർക്കൊക്കെ

മനുഷ്യൻ്റെ മനസ്സിൻ്റെ മതിലിൻ്റെ മടുപ്പിൻ്റെ
മുഖത്തുള്ള പകപ്പൊക്കെ
ഹരിച്ചിട്ടും ഗുണിച്ചിട്ടും കുറച്ചിട്ടും കുറഞ്ഞില്ലേ
പലപ്പോഴും പല വഴി പിരിഞ്ഞിട്ടും
തിരഞ്ഞിട്ടും പാട്ടു കേട്ട് നടന്നിട്ടും
പാട്ട് പെറ്റ മക്കളൊക്കെ പാത തേടി
അലഞ്ഞിടും ആട്ടിൻ പറ്റം
അറിയില്ല അമ്മ പെറ്റ
മക്കളിലെ മൂത്ത നീയും
താഴെ ഞാനും മൂത്ത നീയും (3)
താഴെ നീയും
Movie/Album name: Paattth
Artists