Moovanthikkaavilu

2022
Lyrics
Language: Malayalam

മൂവന്തിക്കാവിലെ പൂ കോർക്കും തെന്നലേ
ഈ രാവിലൊരു മുല്ലപ്പൂവു തരാമോ
ആരാരും കാണാതെ മോഹങ്ങൾ എന്നുള്ളിൽ
പൂത്താലി തീർക്കും രാവിൽ കിന്നാരം ചൊല്ലാൻ വായോ
താലമെടുക്കുന്നു താരങ്ങൾ മോഹങ്ങൾ
ഇന്നെന്റെ മൺകുടിലിൽ

'വാർതിങ്കൾ തേടുന്നു പൂനിലാചന്തം
ഒരു മാരിവിൽ കുടിലിൽ
മിഴികളിൽ ഓളമായ് ചൊടികളിൽ രാഗമായ്
താരുണ്യം തേടുന്നു പാതിരാ സ്വപ്നങ്ങൾ
ചന്ദനക്കൽപ്പടവിൽ
ഒരു സാഗരം തേടുന്നു നിൻ കൺകളിൽ
ഒരു സാന്ത്വനം പാടുന്നു പൂന്തെന്നലും

താരങ്ങൾ തേടുന്നു നിൻ പുഞ്ചിരികൾ
ഒരു പാൽനിലാക്കുളിരിൽ
സിരകളിൽ ദാഹമായ്
മൊഴികളിൽ ഈണമായ്
പാതിരാക്കാറ്റിലെൻ മോഹങ്ങൾ പൂക്കുന്നു
ഇന്നെന്റെ പൂങ്കനവിൽ
ഒരു മാനസം മീട്ടുന്നു മൺ വീണയിൽ
ഒരു മോഹനം പാടുന്നു പൂന്തിങ്കളും
Movie/Album name: Alli
Artists