Naadodippaattinte

2005
Lyrics
Language: English

�sankaranaamam cholloo kiliye ahangaram poyeeduvaan sankaranaamam cholloo kiliye
Naadodippattinte naazhurippalundu nallomal kaavundu
Paanante villumundu veenakidavumundu naaverin thaalamundu
Aakaashathaamara poove ammanappokuda vende
Maarivillin azhakaayi oo�. [nadodi]

Manjaadikkadundu mylaanji kaatundu mazhayundu mantharamundu(2)
Vadakkinipuzhayil vaarthinkal thoniyundu
Vaalkannezhuthum meenundu
Puravelil pullundu pularkaalam varanundu
Veyilin viralil kulirumundu [nadodi]

Pullanichillayil kunjaattakkoodundu kurukunna kunjumundu(2)
Nanthuni kettal phanam virichaadum
Naagangal meyum kalamundu
Moodimaadum mukilundu mullappoo manamundu
Manasil chirakil thanalundu [nadodi]
Language: Malayalam

�sankaranaamam cholloo kiliye ahangaram poyeeduvaan sankaranaamam cholloo kiliye

ശങ്കരനാമം ചൊല്ലൂ കിളിയേ
അഹങ്കാരം പോയീടുവാൻ ശങ്കരനാമം ചൊല്ലൂ കിളിയേ

നാടോടിപ്പാട്ടിന്റെ നാഴൂരിപ്പാലുണ്ട് നല്ലോമൽ കാവുണ്ട്
പാണന്റെ വില്ലുമുണ്ട് വീണക്കിടാവുമുണ്ട്
നാവ്വേറിൻ താളമുണ്ട്
ആകാശത്താമരപ്പൂവേ അമ്മാനപ്പൂക്കുട വേണ്ടെ
മാരിവില്ലിൻ അഴകായ് ഓ..
(നാടോടി.....)

മഞ്ചാടിക്കാടുണ്ട് മൈലാഞ്ചി കാറ്റുണ്ട്
മഴയുണ്ട് മന്ദാരമുണ്ട് (2)
വടക്കിനിപ്പുഴയിൽ വാർതിങ്കൾ തോണിയുണ്ട്
വാൽക്കണ്ണെഴുതും മീനുണ്ട്
പുറവേലിൽ പുല്ലുണ്ട് പുലർകാലം വരണുണ്ട്
വെയിലിൻ വിരലിൽ കുളിരുമുണ്ട്
(നാടോടി.....)

പുല്ലാനിച്ചില്ലയിൽ കുഞ്ഞാറ്റക്കൂടുണ്ട്
കുറുകുന്ന കുഞ്ഞുമുണ്ട് (2)
നന്തുണി കേട്ടാൽ ഫണം വിരിച്ചാടും
നാഗങ്ങൾ മേയും കളമുണ്ട്
മുടി മാടും മുകിലുണ്ട് മുല്ലപ്പൂ മണമുണ്ട്
മനസ്സിൽ ചിറകിൽ തണലുണ്ട്
(നാടോടി.....)
Movie/Album name: Sarkar Dada
Artists