Veyilinte Oru Thooval

1998
Lyrics
Language: English

Veyilinte oru thooval mathram marannittu
Venal kinakkilil koodozhinju (veyilinte..)
Oru thulli neelanilavelicham thedi
Vaninte irulil thalarnnalinjoo (veyiilinte..)

Sandhyayum nakshathra rathriyum
Oru cheru sankadappakshiye kayyozhinju (sandhyayum..)
Katinte vaathilil muttivilichappol
Kanatha bhavathil mukham thirichu (veyilinte..)

Anjilikombathe kunjaripravukal
Pinchilam konchalaal parihasichu (aanjili..)
Novum kinavumaay melleyaaraappaadi
Manjuneer thullipol manjupoyi .. (veyilinte..)
Language: Malayalam

വെയിലിന്റെ ഒരു തൂവല്‍ മാത്രം മറന്നിട്ട്‌
വേനല്‍ കിനാക്കിളി കൂടൊഴിഞ്ഞു (വെയിലിന്റെ..)
ഒരു തുള്ളി നീലനിലാവെളിച്ചം തേടി
വാനിന്റെ ഇരുളില്‍ തളര്‍ന്നലിഞ്ഞൂ..(വെയിലിന്റെ..)

സന്ധ്യയും നക്ഷത്ര രാത്രിയും
ആ ചെറു സങ്കടപ്പക്ഷിയെ കയ്യൊഴിഞ്ഞു.. (സന്ധ്യയും..)
കാറ്റിന്റെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍
കാണാത്ത ഭാവത്തില്‍ മുഖം തിരിച്ചു (വെയിലിന്റെ..)

ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകള്‍
പിഞ്ചിളം കൊഞ്ചലാല്‍ പരിഹസിച്ചൂ (ആഞ്ഞിലി..)
നോവും കിനാവുമായ്‌ മെല്ലേയാരാപ്പാടി
മഞ്ഞുനീര്‍ തുള്ളി പോല്‍ മാഞ്ഞുപോയി... (വെയിലിന്റെ..)
Movie/Album name: Inspector Eeswara Iyer Green Roomilundu
Artists