ഏഴു സ്വരങ്ങൾ നൂപുരമണിയും ഏഴു നദികൾ എല്ലാം ചേർന്നൊരു സാഗരം സംഗീതം എന്റെ ഓമനതന്നനുരാഗ സ്വർണ്ണ നദികൾ എല്ലാമൊഴുകി വളർന്നുണ്ടായി പാൽക്കടൽ ആഹാ.... (മനസ്സിനകത്തൊരു)
എന്റെ കിനാക്കൾ തോണികളായതിൽ നീന്തിടുമ്പോൾ എന്റെ പ്രതീക്ഷകൾ സ്വർണ്ണത്തോണി തുഴയുമ്പോൾ ചാരു മേഘതരംഗമുലാവും ചക്രവാളം നമ്മെ മാടി വിളിക്കുകയല്ലേ ഭാഗ്യമായ് ആഹാ.... (മനസ്സിനകത്തൊരു)